Posted On
date_range Updated On
date_range കശ്മീരില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. നൈന ബത്തപോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് 53 രാഷ്ട്രീയ റൈഫ്ള്‍സും പൊലീസും ഇവിടെ തമ്പടിക്കുകയായിരുന്നു.
അര്‍ധരാത്രി ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട്ടിലത്തെിയ സൈന്യത്തിനുനേരെ അവര്‍ വെടിയുതിര്‍ത്തു. സൈന്യത്തിന്‍െറ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.