ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാം ഉപഗ്രഹമായ ‘ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് 9.31നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി- സി. 31 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലത്തെിക്കുന്നത്. തിങ്കളാഴ്ച ഇതിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു.

ഇതോടെ ഗതിനിര്‍ണയ പ്രക്രിയയിൽ അമേരിക്കയുടെ ഗ്ളാബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്), റഷ്യയുടെ ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഇന്ത്യക്ക് ഒഴിവാക്കാനാകും. ഐ.ആര്‍.എന്‍.എസ്.എസ് -1ഡി വിക്ഷേപണത്തോടെ ഇത് താല്‍കാലികമായി പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

ഐ.ആര്‍.എന്‍.എസ്.എസ് -1ഇ വിക്ഷേപണത്തിന് മുൻപ്
 

പി.എസ്.എല്‍.വിയുടെ 33ാമത് വിക്ഷേപണമായിരുന്നു ഐ.ആര്‍.എന്‍.എസ്.എസ് -1 ഇയുടെത്. ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ നാലെണ്ണം വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.