Posted On
date_range Updated On
date_range രോഹിത് വെമുലയുടെ ആത്മഹത്യ: അശോക് വാജ്പേയി ഡി.ലിറ്റ് തിരിച്ചു നല്‍കും
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യക്കിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ ഡി.ലിറ്റ് തിരിച്ചുനല്‍കുമെന്ന് എഴുത്തുകാരന്‍ അശോക് വാജ്പേയി. എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച രോഹിത് വെമുല, അസഹിഷ്ണുതയും ദലിത് വിരുദ്ധ മനോഭാവവും മൂലമാണ് ആത്മഹത്യ ചെയ്തത്. അറിവിനും അന്തസ്സിനുമെതിരായാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല അധികൃതരോടുള്ള പ്രതിഷേധമായാണ് അവാര്‍ഡ് തിരിച്ചു നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.