'ഏകാധിപതി ഭയന്നിരിക്കുന്നു': ധ്രുവ് റാഠിയുടെ അറസ്റ്റിൽ മോദിക്കെതിരെ ആഞ്ഞടിച്ച് സി.ജെ.പി

ദില്ലി: ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി യൂട്യൂബർ ധ്രുവ് റാഠിയെയും കണ്ടന്റ് ക്രിയേറ്റർ കാവ്യ കർണാടകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്ടർ-56-ലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ ഗുരുഗ്രാം പൊലീസ്, ഡൽഹിയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്.

"തെറ്റുകളെ ചോദ്യം ചെയ്യുകയും മൗനം പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യുവത്വങ്ങളെ ഏകാധിപതി ഭയന്നിരിക്കുന്നു," എന്ന് കൊക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. സമരത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജർമനിയിൽ നിന്ന് ഇന്ത്യയിലെത്തിയ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സി.ജെ.പി വ്യക്തമാക്കി.

ജാതി-രാഷ്ട്രീയ ഭേദമന്യേ വിയോജിപ്പുകളെ അടിച്ചമർത്താനാണ് സർക്കാർ ഇത്തരത്തിലുള്ള വേട്ടയാടലുകൾ നടത്തുന്നതെന്ന് സിജെപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സമരവേദിയായ ജന്തർ മന്തറിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യേചിച്ചിരിക്കുന്നത്. തലസ്ഥാനത്ത് കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - 'Dictator is Terrified': CJP Condemns Dhruv Rathee's Detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.