നൂറുകണക്കിന് കോളുകളും മെസ്സേജുകളും; ഡൽഹി പൊലീസ് ഫോൺ നമ്പർ ചോർത്തിയെന്ന് സി.ജെ.പി നേതാവ്

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി തന്റെ ഫോൺ നമ്പർ ഡൽഹി പൊലീസ് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ്. പാർട്ടി സമർപ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവും മുൻ പ്രതിഷേധങ്ങളുടെ രേഖകളും മാധ്യമങ്ങൾക്കും സാമൂഹിക മാധ്യമങ്ങൾക്കും പരസ്യമായി നൽകിയപ്പോളാണ് വ്യക്തിഗത നമ്പർ ഡീഡാക്ട് ചെയ്യാതെ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു മണിക്കൂറിനുള്ളിൽ മുന്നൂറിലധികം കോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് ആരോപിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു പ്രതിഷേധം. മൂന്ന് ദിവസം മുമ്പ് മാത്രം അപേക്ഷ സമർപ്പിച്ചതിനാലും നിയമങ്ങൾ ലംഘിച്ചതിനാലും സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചു. തലസ്ഥാനത്ത് 25,000-ഓളം പൊലീസുകാരെയും പാരാമിലിട്ടറി സേനയെയും വിന്യസിച്ചു. 45 മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Tags:    
News Summary - CJP Leader Alleges Number Leaked by Delhi Police Ahead of Jantar Mantar Stir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.