Posted On
date_range Updated On
date_range അണ്ണാ ഹസാരെക്ക് വീണ്ടും വധഭീഷണി
പുണെ: അണ്ണാ ഹസാരെക്ക് അജ്ഞാതന്‍െറ വധഭീഷണി. ജനുവരി 26ന് നിങ്ങളുടെ അവസാനദിനമായിരിക്കുമെന്നാണ് നാലു ദിവസം മുമ്പ് അദ്ദേഹത്തിന്‍െറ നാട്ടിലെ ഓഫിസിലേക്കയച്ച കത്തില്‍ പറയുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഹസാരെ ധാരാളം സമ്പത്ത് നേടിയിട്ടുണ്ടെന്നും അത് തന്‍െറ പേരിലാക്കിത്തരണമെന്നും കത്തയച്ചയാള്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ഇത് ഹസാരെക്ക് വരുന്ന പത്താമത്തെ ഭീഷണിക്കത്താണെന്നും ഹസാരെ അതിന് ശ്രദ്ധ കൊടുക്കില്ളെന്നും അദ്ദേഹത്തിന്‍െറ പേഴ്സനല്‍ സെക്രട്ടറി ശ്യാം പത്താഡെ സൂചിപ്പിച്ചു. ആവശ്യമായ സുരക്ഷ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും ദിവസേന പുന$പരിശോധിക്കുന്നുണ്ടെന്നും അഡീഷനല്‍ പൊലീസ് സൂപ്രണ്ടന്‍ഡ് പങ്കജ്ദേശ്മുഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.