ബോളിവുഡ് നടന്‍ രാജേഷ് വിവേക് അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത ബോളിവുഡ് നടന്‍ രാജേഷ് വിവേക് (66) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനുവേണ്ടി ഹൈദരാബാദിലെത്തിയതായിരുന്നു.
 
നാഷണല്‍ സ്‌കൂള്‍ ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ രാജേഷ് വിവേക് ശ്യാം ബെനഗലിന്‍റ ജുനൂനിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. ലഗാനിലെയും സ്വദേശിലെയും മഹാഭാരതം പരമ്പരയിലെയും വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്.  ലഗാനിലെ ഗുരാന്‍ എന്ന ജ്യോത്സ്യന്‍റെയും സ്വദേശില്‍ പോസ്റ്റ്മാസ്റ്ററുടെയും വേഷങ്ങൾ ഇദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളാണ്. ബി.ആര്‍. ചോപ്രയുടെ മഹാഭാരതത്തില്‍ വേദവ്യാസന്‍റെ വേഷമായിരുന്നു രാജേഷിന്. ബണ്ടി ഔര്‍ ബബ്‌ളി, സണ്‍ ഓഫ് സര്‍ദാര്‍, അഗ്‌നിപീങ്, ബാന്‍ഡിറ്റ് ക്യൂന്‍, വീരാന, ജോലായ്  എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.