ന്യൂഡല്‍ഹി: ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനും സാമൂഹിക ഉന്നമനത്തിനും നിയമം രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായി വിദഗ്ധരും ഉദ്യോഗസ്ഥരും സാമൂഹികപ്രവര്‍ത്തകരുമുള്‍പ്പെട്ട വിവിധ തുറയില്‍പെട്ട ആളുകളുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം തിങ്കളാഴ്ച ആശയവിനിമയം നടത്തും.
ഭിന്നലിംഗ വ്യക്തികളുടെ അവകാശ സംരക്ഷണ ബില്ലിന്‍െറ കരടു സംബന്ധിച്ച നിര്‍ദേശവും മന്ത്രി ടി.സി. ഗെഹ് ലോട്ടിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചര്‍ച്ചചെയ്യും. പട്ടികജാതി-വിഭാഗങ്ങള്‍ക്കു പുറത്തുള്ള ഭിന്നലിംഗക്കാരെ പിന്നാക്കക്കാരായി പരിഗണിച്ച് മറ്റു പിന്നാക്ക സമുദായങ്ങള്‍ക്ക് നീക്കിവെച്ച ക്വോട്ടയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ കരടുബില്‍ വ്യവസ്ഥചെയ്യുന്നു.
ഭിന്നലിംഗക്കാരാണെന്നുള്ള സാക്ഷ്യപത്രം സംസ്ഥാനതല അതോറിറ്റിയില്‍നിന്ന് ലഭ്യമാക്കും. ജില്ലാ കലക്ടര്‍, സാമൂഹികക്ഷേമ ഓഫിസര്‍, മന$ശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ധര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഭിന്നലിംഗ സമൂഹത്തിന്‍െറ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയുടെ ശിപാര്‍ശപ്രകാരമാകും ഇതു നല്‍കുക. ഈ രേഖ സംവരണം, പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാര്‍ തുടങ്ങിയവയുടെ ആവശ്യങ്ങള്‍ക്ക് ആധികാരികമായി പരിഗണിക്കും.
സ്കോളര്‍ഷിപ്, ഫീസ് ഇളവ്, സൗജന്യ പാഠപുസ്തകം, ഹോസ്റ്റല്‍ സൗകര്യം എന്നിവ നല്‍കുക, തുല്യ പങ്കാളിത്തം ഉറപ്പാക്കി ഇവരെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളാണ് ബില്‍ ഉന്നംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.