ലഖ്നോ: ലോകായുക്ത സ്ഥാനത്തേക്ക് യു.പി സര്‍ക്കാര്‍ പരിഗണിച്ചവരുടെ പട്ടികയില്‍ മരിച്ച 30 പേരും. പട്ടികയിലെ ഏറ്റവും പ്രായംകൂടിയ ജഡ്ജി വിരമിച്ചത് 1951ല്‍. അഖിലേഷ് യാദവ് സര്‍ക്കാറിന് കീറാമുട്ടിയായ ലോകായുക്ത നിയമനത്തെ സംബന്ധിച്ച രേഖകള്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഈ വിവരങ്ങള്‍ കണ്ടത്തെിയത്. 2006ല്‍ നിയമിതനായ എന്‍.കെ. മെഹ്റോത്ര 2012ല്‍ കാലാവധി പൂര്‍ത്തീകരിച്ചിരുന്നെങ്കിലും രണ്ടു വര്‍ഷംകൂടി സര്‍ക്കാര്‍ നീട്ടിനല്‍കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പുതിയ ലോകായുക്തയെ തെരഞ്ഞെടുക്കാന്‍ 2014 ഏപ്രിലില്‍ ഉത്തരവിട്ടു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഹൈകോടതി ജഡ്ജി എന്നിവരടങ്ങിയ സമിതിയാണ് ലോകായുക്തയെ തെരഞ്ഞെടുക്കുന്നത്. പരിഗണിക്കേണ്ടവരുടെ പേര് ചീഫ് സെക്രട്ടറി ഹൈകോടതി രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസുമാര്‍, അലഹബാദ് ഹൈകോടതി ജഡ്ജിമാര്‍ എന്നിവരുള്‍പ്പെടുന്ന 396 പേരുടെ പട്ടികയാണ് രജിസ്ട്രാര്‍ ജനറല്‍ കൈമാറിയത്. ഈ പട്ടികയില്‍നിന്ന് തെരഞ്ഞെടുത്ത 30 പേരാണ് കഴിഞ്ഞ ജനുവരിയില്‍ സെലക്ഷന്‍ കമ്മിറ്റി മുമ്പാകെ എത്തിയത്. ഈ പട്ടികയില്‍ മരിച്ചവരുമുണ്ടായിരുന്നു. ഇതില്‍നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടുത്തിടെ അലഹബാദ് കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി രവീന്ദ്ര സിങ്ങിന്‍െറ കാര്യത്തില്‍ യോജിച്ചെങ്കിലും ഹൈകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ മൗര്യ വിയോജിച്ചു. രവീന്ദ്ര സിങ് മുലായം സി സിങ്ങിന്‍െറ ജന്മസ്ഥലമായ മെയിന്‍പുരിയില്‍നിന്നുള്ളയാളാണെന്നും അദ്ദേഹത്തിന്‍െറ സഹോദരനും രണ്ടു മക്കളും എസ്.പി സര്‍ക്കാറിന്‍െറ കാലത്ത് സര്‍ക്കാര്‍ അഭിഭാഷകരായിരുന്നുവെന്നുമാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്.
മൗര്യയുടെ എതിര്‍പ്പിനെ അവഗണിച്ച് ലോകായുക്തയായി രവീന്ദ്രന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായകിന് കത്തു നല്‍കിയെങ്കിലൂം സെലക്ഷന്‍ കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിലൂടെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ശിപാര്‍ശ തള്ളി. തുടര്‍ന്ന് നിയമനം സുപ്രീംകോടതി നിഷ്കര്‍ഷിച്ച കാലയളവില്‍ പൂര്‍ത്തിയാക്കാനായില്ല. ഒടുവില്‍ 2015 ഡിസംബര്‍ 16ന് സെലക്ഷന്‍ കമ്മിറ്റി മുമ്പാകെയുണ്ടായിരുന്ന അവസാന പട്ടികയില്‍ ഉള്‍പ്പെട്ട, അലഹബാദ് കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി വീരേന്ദ്ര സിങ്ങിനെ ലോകായുക്തയായി നിയമിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, ചീഫ് ജസ്റ്റിസ് മൗര്യ എതിര്‍ത്തതോടെ യു.പിയിലെ ലോകായുക്ത നിയമനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.