ന്യൂഡല്‍ഹി: നാലു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനത്തെിയ സിറിയന്‍ ഉപപ്രധാനമന്ത്രി വലീദ് അല്‍മുഅല്ലിം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ചയാണ് അദ്ദേഹം തലസ്ഥാനത്തത്തെിയത്. യുദ്ധകലുഷിതമായ സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് യു.എന്‍ പുതിയ നീക്കം നടത്തുന്നതിനിടെ, ഉപപ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെയും അദ്ദേഹം കാണുന്നുണ്ട്. സിറിയയുടെ ഭാവിയെക്കുറിച്ച് ഈ മാസം 25ന് ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സൗഹൃദരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് സന്ദര്‍ശനം.
സിറിയന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ സൈനിക പങ്ക് ഉണ്ടാകില്ല. സിറിയയില്‍ ഭരണമാറ്റത്തിന് സൈനികശക്തി ഉപയോഗിക്കുന്നതിന് ഇന്ത്യ എതിരാണ്. സമാധാനം പുന$സ്ഥാപിക്കുന്നതിന് ഒത്തുതീര്‍പ്പുചര്‍ച്ചകളാണ് നടക്കേണ്ടതെന്നും മറ്റൊരു രാജ്യത്തിനുമേല്‍ സൈനികശക്തി ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ളെന്നുമാണ് ഇന്ത്യന്‍ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.