മുംബൈ: ശിവസേനയുടെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെ പാക് ഗസല്‍ ഗായകന്‍ ഗുലാം അലി നഗരത്തിലത്തെുന്നു. ഈമാസം 29നാണ് ഗുലാം അലിയുടെ മുംബൈ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. സുഹൈബ് ഇല്യാസ് നിര്‍മിച്ച ഹിന്ദി ചിത്രമായ ‘ഘര്‍ വാപസി’യിലെ പാട്ടുകളുടെ പ്രകാശനത്തിനായാണ് വരവ്. ചിത്രത്തിനായി ഗുലാം അലി ദേശഭക്തിയുള്ള ഗാനം ആലപിച്ചിട്ടുണ്ട്. സുനീതി ചൗഹാന്‍, സോനു നിഗം എന്നിവരുടെ സംഗീതനിശയുമുണ്ട്. എന്നാല്‍, ഗുലാം അലി സംഗീതനിശയില്‍ പാടുമോ എന്ന് വ്യക്തമല്ല. ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളില്‍ മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ ഗസല്‍വിരുന്ന് ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ വധിക്കുന്നത് മതിയാക്കാത്തിടത്തോളം പാകിസ്താനുമായി കല, കായിക ബന്ധം അനുവദിക്കില്ല എന്നതാണ് ശിവസേനയുടെ നയം. ഗുലാം അലിയുടെ വരവുമായി ബന്ധപ്പെട്ട് സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.