ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ ഫോണ്‍ നമ്പറുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ലെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചു. നമ്പരുകള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തവയല്ലെന്നാണ് പാകിസ്താന്‍ ഇന്ത്യക്ക് നിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ഇന്ത്യ കൈമാറിയ തെളിവുകളില്‍ ഏറ്റവും പ്രധാനം ഫോണ്‍ നമ്പരുകളാണ്. ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ച നമ്പറുകളാണ് ഇവയെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പേർ പാകിസ്താനിൽ അറസ്റ്റിലായതായും വാർത്തകൾ പുറത്തുവന്നിരുന്നു.
ഗുജ്റന്‍വാല, ഝലം, ബഹാവല്‍പൂര്‍ ജില്ലകളില്‍ പാക് പൊലീസ് നടത്തിയ റെയ്ഡിലാണ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനും പേരെ അറസ്റ്റുചെയ്തത്.പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം, സൈനിക രഹസ്യാന്വേഷണ വിഭാഗം, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്നിവരടങ്ങുന്ന സംയുക്ത സംഘത്തിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.