അശ്ലീല പരാമര്‍ശം: കരണ്‍ ജോഹറിന് മുംബൈ പൊലീസിന്‍െറ സമന്‍സ്
മുംബൈ: കോമഡി ഷോയ്ക്കിടയില്‍ നടത്തിയ അശ്ളീല പരാമര്‍ശത്തിന്‍െറ പേരില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസ് സമന്‍സ് അയച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച എ.ഐ.ബി നോക് ഒൗട്ട് എന്ന ഷോയുടെ തുടക്കത്തില്‍ കരണ്‍ ജോഹര്‍ അശ്ളീലമായി സംസാരിച്ചുവെന്നാണ് പരാതി. 'ലെറ്റ് ദ ഫില്‍ത് ബിഗിന്‍' എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. ജനുവരി 28നാണ് ഷോ യൂ ട്യൂബില്‍ മൂന്ന് ഭാഗങ്ങളിലായി അപ്ലോഡ് ചെയ്തത്.
അതേ സമയം കരണ്‍ ജോഹര്‍ ഒരു സിനിമയുടെ ഷൂട്ടിംങുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പുറത്താണെന്നും തിരിച്ചുവരുമ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുമെന്നും അദ്ദേഹത്തിന്‍െറ വക്കീല്‍ അറിയിച്ചു. കരണ്‍ ജോഹറിനു പുറമെ നടന്‍ രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുംബൈയിലെ റ്റാര്‍ഡിയോ പോലീസ് സ്റ്റേഷനിലാണ് മൂവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദമായതിനെ തുടര്‍ന്ന് ഷോ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.