ഗീത മകളാണെന്ന് അവകാശപ്പെട്ട് ഭോപാല്‍ ദമ്പതികള്‍

ഇന്ദോര്‍: പതിനഞ്ച് വര്‍ഷം പാകിസ്താനില്‍ കുടുങ്ങിയശേഷം ഒക്ടോബറില്‍ ഇന്ത്യയിലത്തെിയ ബധിരയും മൂകയുമായ ഗീത മകളാണെന്ന് അവകാശപ്പെട്ട് ഭോപാലില്‍നിന്നുള്ള ദമ്പതികള്‍ രംഗത്ത്. 27 വര്‍ഷങ്ങള്‍ക്കുമുമ്പ് പാകിസ്താനിലൂടെ യാത്ര ചെയ്യുമ്പോഴാണ് മകളെ നഷ്ടപ്പെട്ടതെന്നും കാണാന്‍ അവസരം നല്‍കണമെന്നുമാവശ്യപ്പെട്ട് ഭോപാലില്‍നിന്നുള്ള രജനീത് സിങ്ങും ഭാര്യ മായയുമാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ പരിശോധിച്ചശേഷം കേന്ദ്രത്തിന് അയക്കുമെന്നും ഇത്തരത്തില്‍ ഗീത മകളാണെന്നവകാശപ്പെട്ട് അഞ്ച് അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞമാസം ജബല്‍പുരില്‍നിന്ന് അനീസബി എന്ന 40കാരി എത്തിയെങ്കിലും ഗീത ഇവരെ തിരിച്ചറിഞ്ഞിരുന്നില്ല്ള.
ഗീത മകളാണെന്നും അവരുടെ യഥാര്‍ഥ പേര് ഹീര മഹാതോയാണെന്നും അവകാശപ്പെട്ട് നവംബറില്‍ ബിഹാറില്‍നിന്ന് ദമ്പതികള്‍ എത്തിയെങ്കിലും ഡി.എന്‍.എ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു. നേരത്തേ ഉത്തര്‍പ്രദേശില്‍ നിന്നത്തെിയ ദമ്പതികളെ ഗീത നിഷേധിച്ചിരുന്നു. ബധിരര്‍ക്കുള്ള സ്ഥാപനത്തിലാണ് ഗീതയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.