ചണ്ഡിഗഢ്: സൈനികരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും ധരിക്കുന്നതിന് പൊതുജനങ്ങൾക്ക് വിലക്ക്. പത്താൻകോട്ട് വ്യോമതാവളത്തിൽ ആക്രമണം നടത്തിയ ഭീകരർ സൈനിക യൂണിഫോം ധരിച്ചെത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. സൈനികവേഷം വിൽക്കുന്നതിൽ നിന്നു കടക്കാരും ധരിക്കുന്നതിൽ നിന്നും പൊതുജനങ്ങളും ഒഴിവാകണമെന്നും സൈന്യം നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ സുരക്ഷാ ഏജൻസികൾ, പൊലീസ്, മറ്റ് കേന്ദ്ര സേനകൾ എന്നിവയും സൈന്യത്തിന്‍റെ യൂണിഫോം ധരിക്കരുത്. സൈനികരുടെ കുടുംബാംഗങ്ങൾക്കും ഈ നിർദേശം ബാധകമാണ്. ഭീകരാക്രമണം ചെറുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. സൈനിക യൂണിഫോമിന്‍റെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ വഴി യുവാക്കൾ പ്രചാരണം നടത്തണമെന്നും സൈനിക വക്താവ് അറിയിച്ചു.
സൈനികരുടെ യൂണിഫോമിനുപയോഗിക്കുന്ന തുണികൾ മാർക്കറ്റിൽ സുലഭമാണ്. സ്യൂട്ട്കേസിന്‍റെ കവറിനും മറ്റ് ആവശ്യങ്ങൾക്കും ഈ തുണി വ്യപകമായി ഉപയോഗിക്കുന്നുണ്ട്. ഇനിമുതൽ ഇവയുടെ ഉത്പാദനത്തിനും വിൽപ്പനക്കും വിലക്ക് ബാധകമായിരിക്കും. സൈനിക ക്യാമ്പിലെ യൂണിഫോം വിൽപ്പന നടത്തുന്ന കൗണ്ടറിലെ ജീവനക്കാരുടെ തിരിച്ചറിയിൽ രേഖകൾ പരിശോധിക്കുമെന്നും ഈ വിലക്ക് ലംഘിക്കുന്നവരെ പരിശോധിക്കാൻ പൊലീസിന് അവകാശമുണ്ടായിരിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.