ജെ.എന്‍.യു പിഎച്ച്.ഡി പ്രവേശത്തില്‍ അട്ടിമറിയെന്ന് പരാതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു)യില്‍ പിഎച്ച്.ഡി പ്രവേശത്തില്‍ സംവരണ അട്ടിമറിയെന്ന് പരാതി.
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ഇന്‍റര്‍നാഷനല്‍ സ്റ്റഡീസ്, ലാംഗ്വേജ് സ്റ്റഡീസ് എന്നിങ്ങനെ ഏഴുവിഭാഗങ്ങളില്‍ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കും ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കും ലഭിക്കേണ്ട സീറ്റുകളില്‍ പ്രവേശം നല്‍കാതെ അധികൃതര്‍ നിയമലംഘനം നടത്തുന്നുവെന്നാണ് ആരോപണം.
ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരവും മറ്റും സ്വരൂപിച്ച കണക്കുകള്‍ പുറത്തുവിട്ടു.  ആകെ 75 സീറ്റില്‍ 11 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും അഞ്ച് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണമുണ്ടെന്നിരിക്കെ ഒരു സീറ്റില്‍പോലും പ്രവേശം നല്‍കിയിട്ടില്ല.  ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട 20 സീറ്റുകളില്‍ പ്രവേശം ലഭിച്ചത് ആറുപേര്‍ക്കു മാത്രം. വര്‍ഷങ്ങളായി ജെ.എന്‍.യു അധികൃതര്‍ തുടര്‍ന്നുവരുന്ന നയമാണിതെന്നും ജാതീയതയുടെയും ബ്രാഹ്മണ്യത്തിന്‍െറയും അടയാളങ്ങളാണ് ഇപ്പോഴും ഇവിടെ നിലനിര്‍ത്തുന്നതെന്നും ബി.എ.പി.എസ്.എ അധ്യക്ഷന്‍ ചിന്മയ മഹാനന്ദ് അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.