Posted On
date_range Updated On
date_range ഇന്ത്യയുടെ ‘പാക്തന്ത്രം’ ചോദ്യം ചെയ്ത് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: സര്‍ക്കാറിന്‍െറ ‘പാകിസ്താന്‍ തന്ത്രം’ മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹ ചോദ്യംചെയ്തു. പാകിസ്താനുമായി സംഭാഷണം പുനരാരംഭിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഭീകരതയും ചര്‍ച്ചയും ഒരേപോലെ മുന്നോട്ടു നീക്കാന്‍ കഴിയില്ളെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപിത നയം.
ഇന്ത്യയിലെങ്ങും ഭീകരാക്രമണങ്ങള്‍ നടക്കുന്നു. പാകിസ്താനാണ് അതിനെല്ലാം പിന്നിലെന്ന് ഇന്ത്യ പറയുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ പിന്നെ ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമെന്താണെന്ന് മുന്‍ വിദേശകാര്യമന്ത്രികൂടിയായ യശ്വന്ത്സിന്‍ഹ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.