മൂന്നാം ദിനവും പത്താൻകോട്ടിൽ ഏറ്റുമുട്ടൽ തുടരുന്നു

പത്താൻകോട്ട്: ഭീകരാക്രമണത്തെ തുടർന്ന് മൂന്നു ദിവസങ്ങളായി ഏറ്റുമുട്ടൽ തുടരുന്ന പത്താൻകോട്ടിൽ സ്ഫോടനം നടന്നതായി സംശയം. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഒന്നോ രണ്ടോ തീവ്രവാദികൾ ഇപ്പോഴും  കേന്ദ്രത്തിൽ തന്നെയുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട ഏഴ് സൈനികരുടെ  മൃതദേഹങ്ങൾ സംസ്കരിക്കും. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ രാത്രിയും തുടർന്നു. രണ്ട് സംഘങ്ങളായാണ് തീവ്രവാദികൾ വ്യോമസേന കേന്ദ്രത്തിൽ കടന്നതെന്നാണ് സൂചന.
 
ആക്രമണത്തിന് നേതൃത്വം നല്‍കിയ ആറു ഭീകരരെ സൈന്യം വധിച്ചിരുന്നു. ആദ്യ ദിവസം നാലുപേരെയും ഞായറാഴ്ച രണ്ടുപേരെയുമാണ് വെടിവെച്ചുകൊന്നത്. അകത്തുണ്ടെന്ന് കരുതുന്ന അവശേഷിച്ചവരെ വളഞ്ഞതായും താവളം ഒഴിപ്പിക്കല്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും സൈന്യം അറിയിച്ചു. അപകട സാഹചര്യം മറികടന്നതായും ഭീകരരുടെ ജഡങ്ങള്‍ ലഭിച്ച ശേഷമേ സ്ഥിരീകരണം നല്‍കാനാകൂവെന്നും എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല പറഞ്ഞു.

മിഗ് 21 യുദ്ധവിമാനങ്ങള്‍, എം.ഐ 35 ഹെലികോപ്ടറുകള്‍ തുടങ്ങിയവയുടെ വന്‍ ശേഖരമുണ്ടായിരുന്ന പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ജയ്ശെ മുഹമ്മദ് ഭീകരരെന്ന് കരുതുന്ന സംഘം ആക്രമണം നടത്തിയത്. സൈനിക യൂനിഫോമിലത്തെിയായിരുന്നു ആക്രമണം. സൈന്യത്തിനു പുറമെ എന്‍.എസ്.ജി, വ്യോമസേന, പഞ്ചാബ് പൊലീസ് എന്നിവയും പങ്കെടുത്ത പ്രത്യാക്രമണത്തില്‍ ഭീകരരെ മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍വീര്യമാക്കി. എ.കെ 47 തോക്കുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, ജി.പി.എസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഭീകരരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പത്താന്‍കോട്ടിലത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.