വേറെ വഴിയില്ലായിരുന്നുവെന്ന് ഡല്‍ഹിയിലെ ‘തെറ്റുകാരന്‍’

ന്യൂഡല്‍ഹി: തനിക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് ആപ് സര്‍ക്കാറിന്‍റെ വാഹന നിയന്ത്രണ ചട്ടം ലംഘിച്ച ഡല്‍ഹി യുവാവ്.  ചെയ്ത ‘കുറ്റ’ത്തിന് തന്‍റെ കയ്യില്‍ നിന്ന് 2000 രൂപ ഫൈന്‍ ഈടാക്കിയ പൊലീസുകാരോടാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞത്. പാരി ചൗക്കിനടുത്തുള്ള വീട്ടില്‍ നിന്ന് ഓഫീസിലേക്ക് മറ്റു യാത്രാ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഒന്നിട വിട്ട ദിവസങ്ങളില്‍ ഒറ്റ അക്കങ്ങളും ഇരട്ട അക്കങ്ങളും ഉള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ ഇറക്കാന്‍ പാടുള്ളൂ എന്നാണ് ഡല്‍ഹി സര്‍ക്കാറിന്‍റെ ഉത്തരവ്.  ഇത് പ്രാബല്യത്തില്‍  വന്ന ജനുവരി ഒന്നിന് ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള വാഹനങ്ങള്‍ ആയിരുന്നു ഇറക്കേണ്ടത്. എന്നാല്‍, ഇരട്ട അക്ക നമ്പര്‍ ആയിരുന്നു ഇയാളുടെ വാഹനത്തിന്. ഐ.ഒ.ടി ജംഗ്ഷനില്‍ വെച്ച് യുവാവിനെ തടഞ്ഞ പൊലീസ് പിഴയീടാക്കുകയായിരുന്നു. നിയന്ത്രണത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ ഓഫീസില്‍ എത്താന്‍ മറ്റു വഴികള്‍ ഒന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പൊലീസ് ഒഫീസറെ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.