Posted On
date_range Updated On
date_range സബ്സിഡിയില്ലാത്ത പാചകവാതക വിലകൂട്ടി
ന്യൂഡൽഹി: പത്ത് ലക്ഷം രൂപ വാർഷികവരുമാനമുള്ളവർക്കുള്ള സബ്സിഡി നിർത്തലാക്കിയതിന് പിന്നാലെ സബ്സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. വെള്ളിയാഴ്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹിയിൽ ഇന്ന് മുതൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 657.50 രൂപ, കൊൽക്കത്തയിൽ 686.50 രൂപ, മുംബൈ - 671 രൂപ, ചെന്നൈ - 671.50 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സബ്സിഡിയുള്ള സിലിണ്ടറിന് ഡൽഹിയിൽ നിലവിൽ 419 രൂപയാണ് വില. -
രാജ്യത്ത് രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ഡിസംബറിൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപക്കടുത്ത് വില വർധിപ്പിച്ചിരുന്നു. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന്. 79 രൂപ വർധിപ്പിച്ച് 1278.5 രൂപയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.