തെലങ്കാനയില്‍ ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ഹൈദരാബാദ്: തെലങ്കാനയിലെ കരീംനഗര്‍ ജില്ലയില്‍ പൊലീസ് ഓഫിസറാകാന്‍ പരിശീലനം നടത്തുന്ന 22കാരിയായ ദലിത് യുവതിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിനു ഇരയാക്കുകയും വിഡിയോ മൊബൈലില്‍ പകര്‍ത്തി ബ്ളാക്മെയില്‍  ചെയ്യുകയും ചെയ്തു. പീഡനരംഗങ്ങള്‍ സോഷ്യല്‍മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശീലന കേന്ദ്രത്തിലെ സഹപാഠികളായ ജി. ശ്രീനിവാസ്, എം.  അഞ്ചയ്ഹ് എന്നീ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 10 നാണു കേസിനാസ്പദമായ സംഭവം. യുവതിയും സുഹൃത്തും സിനിമ കണ്ടതിന് ശേഷം  വീനവങ്കാ ഗ്രാമത്തിലേക്കു മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുഹൃത്ത് ഓടി രക്ഷപ്പെട്ടതിനത്തെുടര്‍ന്ന് ഒറ്റക്കായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും മൂന്നാമത്തെയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. ഭീഷണിയത്തെുടര്‍ന്ന് പത്തുദിവസത്തിനു ശേഷമാണ് ഇവര്‍ പീഡനം നടന്നതിനെക്കുറിച്ച് പുറത്ത് പറഞ്ഞത്. നാലുദിവസം മുമ്പ് യുവതിയെ രക്ഷിതാക്കള്‍ വാറങ്കല്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ ആകെ മൂന്നു പ്രതികളാണ് ഉള്ളത്. നിലവില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. എസ്.സി, എസ്.ടി (അതിക്രമം തടയല്‍) ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.