അതിര്‍ത്തിയിലെ 600 ജവാന്മാരെ പിന്‍വലിച്ച് യാത്രയയപ്പ് പരേഡ്

ന്യൂഡല്‍ഹി: ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥകിന്‍െറ യാത്രയയപ്പ് പരേഡിന് അതിര്‍ത്തിമേഖലയില്‍ നിന്ന് 600 ജവാന്മാരെ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടക്കുന്ന യാത്രയയപ്പ് പരേഡിന് ഒരു മാസമായി ഡല്‍ഹിയില്‍ പരിശീലനത്തിലാണ് ഈ ബി.എസ്.എഫ് ജവാന്മാര്‍. സൈനികരുടെ 12 സംഘങ്ങളെയാണ് പരേഡിന് തെരഞ്ഞെടുത്തത്. ഇതില്‍ 11ഉം അതിര്‍ത്തിയില്‍നിന്നുള്ളതാണ്.

പരേഡിനായി നിരവധി ജവാന്മാരുടെ അവധിയും റദ്ദാക്കിയിട്ടുണ്ട്. 1979 കേഡര്‍ ഐ.പി.എസ് ഓഫിസറായ പഥക് ബി.എസ്.എഫിന്‍െറ 23ാമത് ഡയറക്ടര്‍ ജനറലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.