Posted On
date_range Updated On
date_range കീഴടങ്ങുന്നതിനു മുമ്പ് ഉമര്‍ഖാലിദും അനിര്‍ബനും താമസിച്ചത് കൂട്ടുകാരന്‍െറ വീട്ടില്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ഖാലിദും അനിര്‍ബനും കീഴടങ്ങുന്നതിന് മുമ്പ് താമസിച്ചത് തെക്കന്‍ ഡെല്‍ഹിയിലെ സുഹൃത്തിന്‍െറ വീട്ടിലെന്ന് പൊലീസ്. ചോദ്യം ചെയ്യുന്നതിന് ഇയാളെ വിളിച്ച് വരുത്തുമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ 9ന് കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച 20 പേര് അറിയാന്‍ കഴിഞ്ഞിട്ടുന്‍ണ്ടെന്നും അന്വേഷണത്തിന്‍െറ ഭാഗമായി അവര്‍ക്ക് സമന്‍സ് അയച്ചതായും പൊലീസ് അറിയിച്ചു കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് വിദ്യാര്‍ഥികളെയും ഒരുമിച്ച് ചോദ്യം ചെയ്തതില്‍ നിന്നും വീഡിയോ ആവര്‍ത്തിച്ചു നിരീക്ഷിച്ചതില്‍ നിന്നുമാണ് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.