37 രാജ്യങ്ങള്‍ക്കുകൂടി ഇ–ടൂറിസ്റ്റ് വിസ

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ വിനോദസഞ്ചാരരംഗത്ത് വന്‍ കുതിപ്പിനിടയാക്കിയ ഇ-ടൂറിസ്റ്റ് വിസ 37 രാജ്യങ്ങള്‍ക്കുകൂടി അനുവദിച്ചു. ഓസ്ട്രിയ, ചെക് റിപ്പബ്ളിക്, ഡെന്‍മാര്‍ക്, സൗത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ടൂറിസ്റ്റ് വിസ ഇന്‍റര്‍നെറ്റിലൂടെ അപേക്ഷിക്കാം.

ഇതോടെ, ഈ സംവിധാനം പ്രയോജനപ്പെടുന്ന രാജ്യങ്ങളുടെ ആകെ എണ്ണം 150 ആയി. 2014 നവംബര്‍ 27ന് അവതരിപ്പിച്ച ഇലക്ട്രോണിക് ട്രാവല്‍ ഓധറൈസേഷന്‍ പദ്ധതിയാണ് ഇ-ടൂറിസ്റ്റ് വിസ സ്കീം എന്ന് അറിയപ്പെടുന്നത്. ഇ-മെയില്‍വഴി ലഭിക്കുന്ന യാത്രാനുമതിയുടെ പകര്‍പ്പുമായി എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ 16 വിമാനത്താവളത്തില്‍ വിസ് സ്റ്റാമ്പ് ചെയ്ത് നല്‍കും. ദിനംപ്രതി ശരാശരി 3500 സഞ്ചാരികള്‍ക്ക് ഈ സംവിധാനത്തിലൂടെ വിസ നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.