ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച 12ന് മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിക്കും. പുതിയ വണ്ടികള്‍, പാതകള്‍ എന്നിവയെക്കാള്‍ കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് ഊന്നല്‍ ലഭിക്കുമെന്നാണ് സൂചന. റെയില്‍വേ നിരക്കുകളില്‍ മാറ്റം ഉണ്ടാകാനിടയില്ല.വന്‍കിട മുതല്‍മുടക്കുള്ള പദ്ധതികളില്‍ റെയില്‍വേയുടെ നിക്ഷേപം കുറച്ചുകൊണ്ടുവരുന്നവിധം സ്വകാര്യ മേഖലക്കും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കും മേല്‍ക്കൈ ലഭിക്കും. സംസ്ഥാന സര്‍ക്കാറുകളുടെ വിഭവപങ്കാളിത്തത്തോടെ മാത്രം റെയില്‍വേ വികസനം മുന്നോട്ടുകൊണ്ടുപോവുകയെന്ന കേന്ദ്രനയം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള തീരുമാനവും ബജറ്റില്‍ പ്രതിഫലിക്കും.റെയില്‍വേയുമായി ധാരണപത്രം ഒപ്പിട്ട കേരളം സംയുക്ത സംരംഭമായി ചില പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.