ബെഹ്റായിച്ച് (യു.പി): ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പിന്തുണക്കുന്ന രാഹുലിനെ ശിക്ഷിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ അനുവദിച്ച് കൊടുക്കണോ വേണ്ടയോ എന്ന ചർച്ചയാണ് പാർലമെന്‍റിൽ നടന്നത്. 'അഫ്സൽ ഗുരു താങ്കളുടെ കൊലപാതകർ ഇപ്പോഴും ജീവിച്ചിരിക്കുന്നു', 'ഭാരതത്തെ കീറി മുറിക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുന്നവർ രാജ്യദ്രോഹികളാണോ അല്ലയോയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുമോ, രാജ്യദ്രാഹക്കുറ്റമാണോ എന്ന കാര്യങ്ങളിൽ പാർലമെന്‍റ് അംഗങ്ങളും ജനങ്ങളും നിലപാട് വ്യക്തമാക്കണമെന്നും ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.