ചണ്ഡിഗഢ്: ഏക വരുമാനമാര്‍ഗമായിരുന്ന ആടുകളെ വിറ്റ് വീട്ടില്‍ ശുചിമുറി നിര്‍മിച്ച 104 വയസ്സുകാരിയെ മോദി കാല്‍തൊട്ടു വണങ്ങി. ഗ്രാമീണമേഖലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ‘റബര്‍ മിഷന്‍’ പദ്ധതിയുടെ വേദിയിലാണ് കുന്‍വര്‍ ഭായിയെന്ന സ്ത്രീയെ മോദി വാനോളം പുകഴ്ത്തിയത്.
ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന അവര്‍ക്ക് ടി.വി കാണാനോ വായിക്കാനോ സാധ്യമല്ലാതിരുന്നിട്ടും ശുചിത്വ ഭാരത മിഷന്‍ സന്ദേശം ലഭിച്ചയുടന്‍ തന്‍െറ ആടുകളെ വിറ്റ് ശുചിത്വത്തിന് മുന്‍ഗണന നല്‍കി ഗ്രാമവാസികള്‍ക്ക് പ്രചോദനമായെന്ന് മോദി പറഞ്ഞു. തന്‍െറ എട്ടിലധികം ആടുകളെ വിറ്റ് രണ്ടു ശുചിമുറിയാണ് കുന്‍വര്‍ ഭായി ഉണ്ടാക്കിയത്.ഗ്രാമത്തിലുള്ള മറ്റുള്ളവര്‍ക്ക് ശുചിമുറിയുടെ ഗൗരവം ഉണര്‍ത്തിയതിന്‍െറ ഫലമായി നിരവധി പേര്‍ പുതിയ ശുചിമുറികള്‍ പണിതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.