ന്യൂഡൽഹി: 'രാജ്യദ്രോഹികളെ' അനുകൂലിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന് ബി.ജെ.പി നേതാവ്. പഞ്ചാബ് ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കലിയയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. രാജ്യദ്രോഹമാണ് രാഹുൽ ചെയ്തത്. രാജ്യത്തിന് അത്തരത്തിലുള്ള നേതാക്കളെ ആവശ്യമില്ലെന്നും കലിയ പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖർജിയുമായുള്ള രാഹുലിന്‍റെ കൂടിക്കാഴ്ചയെയും കാലിയ ചോദ്യം ചെയ്തു. സ്വയരക്ഷ നേടുന്നതിനു വേണ്ടിയാണ് രാഹുൽ രാഷ്ട്രപതിയെ കണ്ടത്. താൻ ചെയ്യുന്നതെല്ലാം ശരിയെന്നു ബോധ്യമുണ്ടെങ്കിൽ പിന്നെന്തിനാണ് രാജ്യസ്നേഹം തന്‍റെ രക്തത്തിലുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ രാഹുൽ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ അവകാശക്കാരൻ താനെന്നാണ് രാഹുലിന്റെ വിചാരം. എന്നിട്ട് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നവരെ പിന്തുണക്കുന്നു കാലിയ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ തൂക്കിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ കൈലാഷ് ചൗധരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.