ഭുവനേശ്വര്‍: മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മാവോയിസ്റ്റുകൾ അക്രമത്തിന്‍റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് വരണം. ഒരു നിബന്ധനകളും മുന്നോട്ടുവെക്കാതെ അക്രമം വെടിയാൻ തയാറായാൽ മാവോയിസ്റ്റുകളുമായി സർക്കാർ ചർച്ചക്ക് തയാറാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഒഡീഷയിലെ മാവോയിസ്റ്റ് ശക്തിപ്രദേശമായ കോറപുടിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥിതിയിൽ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആയുധങ്ങൾ ഉപേക്ഷിച്ച് ചർച്ചയ്ക്കായി മാവോയിസ്റ്റുകൾ മുന്നോട്ടുവരണം. എൻഡിഎ സർക്കാർ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ആയുധങ്ങൾ ഉപേക്ഷിക്കാൻ തയാറായാൽ ഈ പദ്ധതികളുടെ പ്രയോജനം മാവോയിസ്റ്റുകൾക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ജില്ലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ആഭ്യന്തര മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.