28 വര്‍ഷത്തിന് ശേഷം ഷാറൂഖ് ഖാന്‍ ബിരുദം സ്വീകരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാറൂഖ് ഖാന് കോളജ് പഠനത്തിന്  28 വര്‍ഷത്തിന് ശേഷം ബിരുദം ലഭിച്ചു.
 ന്യൂഡല്‍ഹിയിലെ ഹന്‍സ് രാജ് കോളജില്‍നിന്ന് ഇക്കണോമിക്സിലാണ് ഷാറൂഖ് ബിരുദം നേടിയത്.
കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഷാറൂഖ് തിരക്കുകള്‍ കാരണം ബിരുദം സ്വീകരിക്കാന്‍ എത്തിയിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഷാറൂഖിന് ബിരുദം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് കോളജ് പ്രിന്‍സിപ്പല്‍ രാമ ശര്‍മ പറഞ്ഞു.
കോളജ് കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച ഷാറൂഖ് തന്‍െറ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ച കോളജിന് നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.