മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ്, സകിയുര്‍റഹ്മാന്‍ ലഖ്വി എന്നിവര്‍ അടക്കം ലശ്കറെ ത്വയ്യിബ നേതാക്കള്‍ക്ക് എതിരെ പാക് ഫെഡറല്‍ ഏജന്‍സി നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന് പ്രത്യേക കോടതി ജഡ്ജി ജി.എ. സനപ് മുമ്പാകെ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. അവര്‍ക്കെതിരെ ഒരു നിയമനടപടിയും ഉണ്ടാകില്ളെന്നും ഹെഡ്ലി പറഞ്ഞു.
കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിന്‍െറ ആറാം ദിവസം മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനൊപ്പമാണ് ഇക്കാര്യവും പറഞ്ഞത്. 2008 നവംബറിലെ ആക്രമണം നടന്ന് നാലുമാസത്തിനുശേഷം വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചെന്നും അക്കാര്യം ഇ-മെയില്‍ വഴി ഡോ. തഹവ്വുര്‍ ഹുസൈന്‍ റാണെയെ അറിയിച്ചതായും ഹെഡ്ലി പറഞ്ഞു. വിഷയം ഹെഡ്ലിയുടെ സ്വകാര്യ ഒസ്യത്തെന്ന് രേഖപ്പെടുത്തിയായിരുന്നു ഇ-മെയില്‍ സന്ദേശം അയച്ചത്. പിടിക്കപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്തേക്കാമെന്ന തോന്നലുണ്ടായിരുന്നു. അങ്ങനെ ഉണ്ടായാല്‍ തന്‍െറ വസ്തുവകകള്‍ റാണ കൈകാര്യം ചെയ്യണമെന്നതായിരുന്നു താല്‍പര്യമെന്ന് ഹെഡ്ലി പറഞ്ഞു. മുംബൈ ഭീകരാക്രമണ ശേഷം പലരെയും പാക് ഏജന്‍സികള്‍ ചോദ്യംചെയ്യുന്നത് കേട്ട് ഹാഫിസ് സഈദ്, സകിയുര്‍റഹ്മാന്‍ ലഖ്വി എന്നിവരെ ചൊല്ലി ആശങ്ക ഉണ്ടായി. തുടര്‍ന്ന് ഹാഫിസ് സഈദിനെ അങ്കിള്‍ എന്നും ലഖ്വിയെ അദ്ദേഹത്തിന്‍െറ സുഹൃത്തെന്നും പരാമര്‍ശിച്ച് അവര്‍ സുരക്ഷിതരാണൊ എന്ന് അറിയാന്‍ സാജിദ് മീറിന് ഇ-മെയില്‍ അയച്ചു. അവര്‍ സുരക്ഷിതരാണെന്നും ഒന്നും സംഭവിക്കില്ളെന്നുമായിരുന്നു മറുപടി. അവര്‍ക്കെതിരെയുള്ള അന്വേഷണം പ്രഹസനമാണെന്ന് അബ്ദുല്‍റഹ്മാന്‍ പാഷയാണ് തന്നോട് പറഞ്ഞത്. ഗുലാത്തി22, റേര്‍ ലെമണ്‍ എന്നീ പേരുകളിലാണ് സാജിദ് മീറിനെ താന്‍ ബന്ധപ്പെടാറുള്ള ഇ-മെയില്‍ വിലാസങ്ങളെന്നും ഹെഡ്ലി വെളിപ്പെടുത്തി. ഭീകരാക്രമണ ശേഷം 2009 മാര്‍ച്ചില്‍ ഇന്ത്യയില്‍ എത്തിയ താന്‍ പുഷ്കര്‍, ഗോവയിലെ ജൂത കേന്ദ്രമായ ഛബാദ് ഹൗസ് എന്നിവ സന്ദര്‍ശിച്ച ശേഷം സൈനിക കേന്ദ്രമായ പുണെയിലെ സതേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് എത്തി വിഡിയോയില്‍ പകര്‍ത്തിയതായും ഹെഡ്ലി പറഞ്ഞു. ഐ.എസ്.ഐയുടെ മേജര്‍ ഇഖ്ബാലിന്‍െറ നിര്‍ദേശ പ്രകാരമായിരുന്നു ഈ സന്ദര്‍ശനം. അവിടെനിന്ന് ഐ.എസ്.ഐക്കായി ചാരന്മാരെ കണ്ടത്തൊനും മേജര്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടു. സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
ലഖ്വിയുടെ മകന്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും ഹെഡ്ലി പറഞ്ഞു. ശനിയാഴ്ച കുറ്റസമ്മത മൊഴി രേഖപ്പെടുത്തല്‍ അവസാനിച്ചതോടെ ക്രോസ്വിസ്താരത്തിന് തുടക്കം കുറിച്ചു. ആക്രമണ സമയത്ത് കറാച്ചിയിലെ ലശ്കര്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് മുംബൈയില്‍ ആക്രമണം നടത്തിയവരുമായുള്ള ടെലിഫോണ്‍ സംഭാഷണം ഹെഡ്ലിയെ കേള്‍പിച്ചു. അതില്‍ മൂന്നുപേരുടെ ശബ്ദം തിരിച്ചറിഞ്ഞ ഹെഡ്ലി അവ അബു കാഫ, സാജിദ് മീര്‍, അബൂ അല്‍ഖാമ എന്നിവരുടേതാണെന്ന് മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.