പഞ്ചാബ് ഖദൂർ സാഹിബ് മണ്ഡലത്തിൽ വോട്ടെടുപ്പ്

ചണ്ഡീഗഡ്: പഞ്ചാബിലെ ഖദൂർ സാഹിബ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. കോൺഗ്രസും ആം ആദ്മി പാർട്ടിയും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ശിരോമണി അകാലിദൾ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നുണ്ട്.

അകാലിദളിന്‍റെ രവീന്ദർ സിങ് ബ്രഹംപുരയും അഞ്ച് സ്വതന്ത്രരും അടക്കം ഏഴ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കോൺഗ്രസ് സിറ്റിങ് എം.എൽ.എ രമൺജിത്ത് സിങ് സിക്കി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സിഖ് മത ഗ്രന്ഥം ഗുരു ഗ്രന്ഥ സാഹിബിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് 2015 ഒക്ടോബറിൽ രമൺജിത്ത് സിങ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽകെയായിരുന്നു രാജി.

2017 ഫെബ്രുവരിയിലാണ് പഞ്ചാബ് നിയമസഭയിലെ 117 സീറ്റികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.