ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആറ് ഭീകരരാണ് ഉണ്ടായിരുന്നതെന്ന് എന്‍.എസ്.ജി ഡയറക്ടര്‍ ജനറല്‍ ആര്‍.സി. തയാല്‍. കൊല്ലപ്പെട്ട നാല് ഭീകരരെ കൂടാതെ രണ്ടുപേര്‍ കൂടി അവിടെ ഒളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.നാല് ഭീകരരുടെ മൃതദേഹമാണ് സുരക്ഷാസേന പിന്നീട് കണ്ടത്തെിയത്. എന്നാല്‍, കനത്ത സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് എന്‍.എസ്.ജി തകര്‍ത്ത ഒരുകെട്ടിടത്തില്‍ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.ഈ അഭ്യൂഹത്തിന് അടിസ്ഥാനമുണ്ടെന്നും സംഭവം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍.എസ്.ജി സംഘം എയര്‍മെന്‍ ബാരക്കിലത്തെി വാതിലില്‍ മുട്ടിയെങ്കിലും അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ അകത്ത് ആരോ ഉള്ളതായി സൂചന ലഭിച്ചു. ഇതിനിടെ അകത്തുനിന്ന് എറിഞ്ഞ ഒരു ഗ്രനേഡ് പൊട്ടി ആറ് കമാന്‍ഡോകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അകത്തുനിന്ന് വെടിവെപ്പുമുണ്ടായി.
കനത്ത ആയുധശേഖരവുമായി രണ്ടോ അതിലധികമോ പേര്‍ അതില്‍ ഒളിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആ കെട്ടിടം മുഴുവന്‍ സ്ഫോടനത്തിലൂടെ നിശേഷം തകര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ രണ്ട് തീവ്രവാദികളെ കമാന്‍ഡോകള്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍, എന്‍.എസ്.ജി എത്തിയെന്ന് ആരോ പറയുന്നത് കേട്ടിരുന്നു.
ആക്രമണമുണ്ടായപ്പോള്‍ സുരക്ഷാ ഏജന്‍സികളുടെ ഏകോപനമുണ്ടായില്ളെന്ന വിമര്‍ശവും അദ്ദേഹം നിഷേധിച്ചു. എന്‍.എസ്.ജിയെ എവിടെയെങ്കിലും ഭീകരര്‍ക്കെതിരെ വിന്യസിച്ചാല്‍, സ്ഥലത്ത് മറ്റ് ഏതൊക്കെ ഏജന്‍സികളുണ്ടെങ്കിലും പൂര്‍ണനിയന്ത്രണം എന്‍.എസ്.ജിക്കായിരിക്കും. എന്‍.എസ്.ജിയെ മുന്‍കൂര്‍ സ്ഥലത്ത് നിയോഗിച്ചിരുന്നു എന്നതുതന്നെ അധികൃതരുടെ ഏറ്റവുംമികച്ച തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനുവരി രണ്ടിന് തുടങ്ങിയ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.