ഹൈദരാബാദ്: വിലകൊടുത്ത് വാങ്ങിയ ബാലികയെ ഭിക്ഷാടനത്തിനുപയോഗിച്ച ദമ്പതികളെ ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയില്‍ അറസ്റ്റ് ചെയ്തു. വി. ബാസമ്മ, വി. രാമലു ദമ്പതികളാണ് മുംബൈയില്‍ വെച്ച് അജ്ഞാത വ്യക്തിയില്‍നിന്ന് 13 വയസ്സുള്ള പൂജയെ 250 രൂപ കൊടുത്ത് ഒരു വര്‍ഷം മുമ്പ് വാങ്ങിയത്. അവര്‍ ആ സമയത്ത് മുംബൈയില്‍ തൊഴിലാളികളായിരുന്നു. പെണ്‍കുട്ടി അച്ഛനമ്മമാര്‍ ആരെന്നറിയാത്ത അനാഥയായിരുന്നു. മൂന്നു മാസമായി ഈ പെണ്‍കുട്ടിയെ ഇവര്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടത്തെി. ടാണ്ടര്‍ ബസ്സ്റ്റാന്‍ഡില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത ഓപറേഷന്‍ സ്മൈല്‍ എന്ന പദ്ധതിയിലൂടെ ജില്ലയില്‍ ബാലവേല , ഭിക്ഷാടനത്തില്‍നിന്ന് രംഗറെഡ്ഡി പൊലീസ് 300 കുട്ടികളെ രക്ഷപ്പെടുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്.പി. രേമ രാജേശ്വരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.