ഭിന്നലിംഗക്കാരെ യാചനക്ക് നിര്‍ബന്ധിച്ചാല്‍ പീഡനമായി കണക്കാക്കും


ന്യൂഡല്‍ഹി: ഭിന്നലിംഗക്കാരെ യാചനക്ക് നിര്‍ബന്ധിക്കുന്നത് അവര്‍ക്കെതിരായ അക്രമവും പീഡനവുമായി കണക്കാക്കി 2015ലെ ഭിന്നലിംഗക്കാരുടെ അവകാശബില്ലില്‍ സാമൂഹികനീതി മന്ത്രാലയം ഭേദഗതിവരുത്തി. നിര്‍ബന്ധിച്ച് വസ്ത്രംനീക്കുന്നതും നഗ്നത പ്രദര്‍ശനത്തിന് നിര്‍ബന്ധിക്കുന്നതും യാചന ഉള്‍പ്പെടെ അടിമപ്പണി ചെയ്യിപ്പിക്കുന്നതും കുറ്റമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തംവീട്ടില്‍നിന്നോ ഗ്രാമങ്ങളില്‍നിന്നോ പുറത്താക്കുന്നതും കുറ്റമാകും.
മന$പൂര്‍വം ഭീഷണിപ്പെടുത്തുന്നതും, അപമാനിക്കുന്നതും പൊതു സ്ഥലങ്ങളിലെ അവഹേളനങ്ങളും അതിക്രമത്തിന്‍െറ പരിധിയില്‍ വരുന്നതാണ്. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും മറ്റുള്ള വര്‍ക്കുള്ള അവകാശം ഭിന്നലിംഗക്കാര്‍ക്കും ലഭിക്കണം. അല്ലാത്തപക്ഷം അത് അവര്‍ക്കെതിരെയുള്ള പീഡനമായി കണക്കാക്കും. ബില്ലില്‍ മാറ്റംവരുത്തി നിയമമന്ത്രാലയത്തിന് അയച്ചുകൊടുത്തതായി സാമൂഹികനീതി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.