എങ്ങനെ നല്ല മനുഷ്യനാവാം –തിഹാറില്‍നിന്ന് സഹാറാ മേധാവിയുടെ പുസ്തകം


ന്യൂഡല്‍ഹി: ഇരുപത്തിനാലായിരം കോടി രൂപയിലേറെ വെട്ടിച്ച കേസില്‍ രണ്ടുവര്‍ഷമായി തിഹാര്‍ ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ് മേധാവി സുബ്രതാ റോയിയുടെ സാരോപദേശ പുസ്തക പരമ്പര പുറത്തിറങ്ങുന്നു. എങ്ങനെ നല്ല മനുഷ്യനാവാം എന്നും രാജ്യത്തെ എങ്ങനെ മാതൃകാപരമാക്കാമെന്നുമാണ് പുസ്തകങ്ങളുടെ ഇതിവൃത്തം. സഹാറാ ഗ്രൂപ്പിന്‍െറ 39ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ജീവിതമന്ത്രങ്ങള്‍ എന്ന ആദ്യ പുസ്തകം തിങ്കളാഴ്ച പ്രകാശനം ചെയ്തു. എന്നോടൊത്തു ചിന്തിക്കൂ, തിഹാറിന്‍െറ പ്രതിബിംബം എന്നിവ വൈകാതെ പുറത്തിറങ്ങും. ശാന്തി, സന്തോഷം, സംതൃപ്തി, ജീവിതനേട്ടങ്ങള്‍ എന്നിവ കൈവരിക്കാന്‍ പുസ്തകം ഉപകരിക്കുമെന്ന് പേരിനു മുന്നില്‍ സഹാറശ്രീ എന്നു സ്വയം ചേര്‍ത്ത് വിശേഷിപ്പിക്കുന്ന റോയി മുഖവുരയില്‍ അവകാശപ്പെടുന്നു. ജയിലിലെ ജീവിതം വേദനാകരമാണെങ്കിലും മന$സംഘര്‍ഷങ്ങളില്ലാതെയാണ് താന്‍ കഴിയുന്നത്. താന്‍ എഴുതി നല്‍കിയ കുറിപ്പ് പ്രമുഖ പ്രസാധകരായ രൂപ ഒരുവിധ എഡിറ്റിങ്ങുമില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഇദ്ദേഹം പറയുന്നു.  നിക്ഷേപകരെ വഞ്ചിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജയിലിലായ സുബ്രതാ കോടിയിലേറെ രൂപ ചെലവിട്ട് മോടിപിടിപ്പിച്ച പ്രത്യേക സെല്ലിലാണ് കഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.