കര്‍ഷക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പത്മശ്രീ സ്വീകരിക്കില്ലെന്ന് ജേതാവ്

ന്യൂഡല്‍ഹി: കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറുകള്‍ തയാറാവുന്നില്ളെങ്കില്‍ തനിക്കു പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാരം സ്വീകരിക്കില്ളെന്ന് ഝാര്‍ഖണ്ഡിന്‍െറ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന സിമോണ്‍ ഒറാഓന്‍. ചുറ്റുപാടുമുള്ള കര്‍ഷകര്‍ മുഴുവന്‍ കഷ്ടപ്പാടിലാണെന്നിരിക്കെ താന്‍ പുരസ്കാര ലബ്ധിയില്‍ സന്തുഷ്ടനല്ല.

കര്‍ഷക വിഷയം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണം. അതിനു വയ്യെങ്കില്‍ തനിക്ക് അവാര്‍ഡ് വേണ്ടെന്നും 80 വയസ്സുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ പറയുന്നു. പുരസ്കാരം പ്രശസ്തിക്കായി ഉപയോഗിക്കാന്‍ താല്‍പര്യമില്ല. സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യാഥാര്‍ഥ്യമാവുന്നില്ല. പുരസ്കാരം സ്വീകരിക്കണോ എന്നു തീരുമാനിക്കാന്‍ ജനങ്ങളുടെ പഞ്ചായത്തു വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.