സെല്‍ഫി എടുക്കുന്നതിനിടയില്‍ ട്രെയിനിടിച്ച് മരിച്ചു

ചെന്നൈ: സെല്‍ഫിയെടുക്കുന്നതിനിടയില്‍ വിദ്യാര്‍ഥി  ട്രെയിനിടിച്ച് മരിച്ചു. പൂണാമല്ലി  അണ്ണാ നഗര്‍ ഗവണ്‍മെന്‍റ് സകൂളില്‍  പഠിക്കുന്ന ദെനാ സുകുമാര്‍ എന്ന 17 കാരനാണ ദാരുണമായി മരിച്ചത്. ഞായാറാഴ്ച വൈകിട്ട് വിദ്യാര്‍ഥികളോടൊപ്പം ട്രെയിന്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിയെ ട്രെയിന്‍ ഇടിച്ചത്.
 
ആഴ്ചകള്‍ക്കിടെ നിരവധി കൗമാരക്കാര്‍ക്കാണ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയാണ്് മധ്യപ്രദേശിലെ നര്‍മ്മദയില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടി കാല്‍വഴുതി  കടലില്‍ വീണത്. സംഭവത്തെ തുടര്‍ന്ന് അപകടകരമായ 16 സ്ഥലങ്ങളില്‍ സെല്‍ഫിയെടുക്കുന്നത് മുംബൈ പൊലീസ് നിരോധിച്ചിരുന്നു.

ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലൂം സെല്‍ഫിയെടുക്കുന്നതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍  റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെല്‍ഫിയുമായി ബന്ധപ്പെട്ട ലോകത്ത് 27 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയകളില്‍ ലഭിക്കുന്ന അനേകം ലൈക്കും കമന്‍റുകളുമാണ് അമിതമായ സെല്‍ഫി ഭ്രമത്തിന് കാരണമാകുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.