ഇന്‍റര്‍നെറ്റ് സമത്വം: കേന്ദ്രത്തിന് രാഹുലിന്‍െറ വിമര്‍ശം


ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് സമത്വം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രം വൈകുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച് ശക്തമായ വിമര്‍ശമാണ് ഉന്നയിച്ചത്. തീരുമാനം വൈകിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയത്തെന്നെ ഇല്ലാതാക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് പരിധി നിശ്ചയിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ആയുധം കൂടിയാണ് ഇന്ന് ഇന്‍റര്‍നെറ്റ്. കാലാവസ്ഥയെക്കുറിച്ചറിയാന്‍ കര്‍ഷകരും വിപണിനിലവാരം അറിയാന്‍ വ്യാപാരികളും വിദേശസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ചേരാന്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളും ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നു. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി പ്രധാനമന്ത്രി നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.