വാട്​സ്​ആപ്​ നയത്തി​നെതിരെ ഡൽഹി ഹൈകോടതിയിൽ കേസ്​

ന്യൂഡൽഹി: ഉപ​ഭോക്​താക്കളുടെ വിവരങ്ങൾ മാതൃസ്​ഥാപനമായ ഫേസ്​ബുക്കിന്​ കൈമാറാനുള്ള വാട്സ്​ആപ്​ നയത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ ഹരജി. വിഷയത്തിൽ ചീഫ്​ ജസ്​റ്റിസ്​ ജി.രോഹിണിയും ജസ്​റ്റിസ്​ സംഗീതാ ദിഗ്രയുമടങ്ങിയ ബെഞ്ച്​ കഴിഞ്ഞ ദിവസം ടെലീകമ്യൂണിക്കേഷൻ വിഭാഗത്തിനും ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും നൊട്ടീസ്​ അയച്ചിട്ടുണ്ട്​. സെപ്​തംബർ 14നകം ഇതിന്​ മറുപടി നൽകണമെന്നാണ്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​.

പുതിയ തീരുമാനം വാട്​സ്​ആപി​​​െൻറ 2012ലെ മാനദണ്ഡങ്ങൾക്ക്​ വിരുദ്ധമാണെന്നും ദശലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയെ അപകടത്തിലാക്കുമെന്നും വാദിച്ച്​ കർമന്യസിങ്​ സരീൻ, ശ്രേയാ സേതി എന്ന രണ്ടു വിദ്യാർഥികളാണ്​ കോടതിയെ സമീപിച്ചത്​.

ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ലെന്ന നയമാണ് ഇതുവരെ വാട്സ്​ആപ്​ സ്വീകരിച്ചിരുന്നത്. വിവര​ക്കൈമാറ്റത്തിലൂടെ വാട്​സ്​ആപിൽനിന്നും ലഭിക്കുന്ന കോണ്ടാക്ടുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി ഫ്രണ്ട്​ അഭ്യർഥനയും പരസ്യങ്ങളും വാട്​സ്​ആപ്​ ഉപഭോക്​താക്കളുടെ ഫേസ്ബുക്​ വാളിൽ പ്രദർശിപ്പിക്കും. 2014 ലാണ് വാട്​സ്​ആപിനെ ഫേസ്ബുക് ഏറ്റെടുത്തത്. ലോകത്ത് വാട്​സ്​ആപിന് 100 കോടി ഉപഭോക്താക്കളാണ് നിലവിൽ ഉള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.