അമിത് ഷാക്ക് കരിങ്കൊടി; ഗോവയില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ പുറത്ത് 

പനാജി: ഗോവയിലെ ആര്‍.എസ്.എസ് അധ്യക്ഷന്‍ സുഭാഷ് വെലിങ്കറിനെ പദവിയില്‍ നിന്നും ഒഴിവാക്കി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെ വെലിങ്കറിന്‍്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.സുഭാഷ് വെലിങ്കറിനെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി  ആര്‍.എസ്.എസ് വക്താവ് അറിയിച്ചു.  ആര്‍.എസ്.എസ് കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് വെലിങ്കര്‍ നേതൃത്വം നല്‍കുവെന്നത് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്നാണ് വിശദീകരണം. 

ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വെലിങ്കര്‍ പരസ്യമായി പ്രതികരിക്കുകയും സംസ്ഥാനത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്‍്റെ നേതൃത്വത്തിലാണ് സര്‍ക്കാറിനെതിരെ പ്രചരണപരിപാടി നടത്തിയത്. ഭോപ്പാലില്‍ നടന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ അമിത് ഷാ ഈ വിഷയം ഉയര്‍ത്തികയും നടപടി ആവശ്യപ്പെടുകയും ചെയ്തു. 
ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിനെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്നും 2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.