വലുതു കയ്യില്‍ നാരങ്ങയുമായി സിദ്ദരാമയ്യ; ദുഷ്ടശക്തികളെ അകറ്റാനെന്ന് മാധ്യമങ്ങള്‍

മൈസൂര്‍: വലതു കയ്യില്‍ നാരങ്ങയുമായി മൈസൂര്‍ സന്ദര്‍ശനം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയെ പരിഹസിച്ച് കന്നട മാധ്യമങ്ങള്‍. ചൊവ്വാഴ്ച മൈസൂരിലത്തെിയ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലുള്‍പ്പെടെ പ്രത്യഷപ്പെട്ടത് വലതു കയ്യില്‍ ഒരു ചെറുനാരങ്ങയുമായാണ്. മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങളിലെല്ലാം നാരങ്ങയായിരുന്നു താരം. ദിവസം മുഴുവന്‍ നാരങ്ങയുമായി യാത്രചെയ്തതെന്തിനെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. എന്നാല്‍ ദുഷ്ടശക്തികളെ അകറ്റുന്നതിന് വേണ്ടി സിദ്ധന്‍മാര്‍ നല്‍കിയ നാരങ്ങയാവാനാണ് സാധ്യതയെന്നാണ് ദൃശ്യ-അച്ചടിമാധ്യമങ്ങളുടെ വിശദീകരണം. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബില്ല് നിയമസഭ പാസാക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ വലതു കയ്യില്‍  നാരങ്ങയുമായി എത്തിയിരിക്കുന്നത്. 

മകന്‍ രാകേഷിന്‍്റെ അപ്രതീക്ഷമായ മരണത്തെ തുടര്‍ന്ന് അദ്ദേഹം ഏറെ മാറിയതായും കുടുംബത്തെ ഏതോ ദുഷ്ടശക്തി ബാധിച്ചതായി വിശ്വസിച്ചിരുന്നുവെന്നും സിദ്ദരാമയ്യയുമായി അടുത്ത ബന്ധമുള്ള എം.എല്‍.എ പറഞ്ഞു. കുടുംബത്തെ ബാധിച്ച വിനാശശക്തിയെ അകറ്റുന്നതിന് പ്രത്യേക പൂജകളും ആചാരങ്ങളും അനുഷ്ടിക്കണമെന്ന് അദ്ദേഹത്തോട് ജോതിഷികള്‍  നിര്‍ദേശിച്ചിരുന്നതായും വാര്‍ത്താ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയവര്‍ വെടിയേറ്റ് മരിച്ച സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി തന്നെ മൂഢവിശ്വാസങ്ങള്‍ക്ക് പിറകെയാണെന്നാണ് മാധ്യമങ്ങളുടെ പരിഹാസം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.