മോദിക്കെതിരെ അഅ്സം ഖാന്‍; യു.പി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി അഅ്സം ഖാന്‍െറ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങള്‍ നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തി. മന്ത്രി മാപ്പുപറയണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം നിഷേധിച്ചതോടെ സഭാ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ മാതാവിന് നരേന്ദ്ര മോദി സാരി സമ്മാനമായി അയച്ചതിനെ കുറിച്ചാണ് സഭയില്‍ അഅ്സം ഖാന്‍ ഒളിയമ്പെറിഞ്ഞത്. സ്വന്തം മാതാവിനെ സംരക്ഷിക്കാത്ത രാഷ്ട്രത്തലവന്‍ ശത്രുവിന്‍െറ മാതാവിന് സമ്മാനം നല്‍കുന്നത് വിരോധാഭാസമാണെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രസ്താവന. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് ‘ബേട്ടി ബെച്ചാവോ’ (പെണ്‍കുട്ടികളെ സംരക്ഷിക്കുക) മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും ഖാന്‍ തുറന്നടിച്ചു.
ക്രമസമാധാന നില തകര്‍ന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് നിയമസഭയില്‍ മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ രംഗത്തുവന്ന ബി.ജെ.പി അംഗങ്ങള്‍ പ്രസ്താവന സഭാനടപടികളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ മാതാ പ്രസാദ് പാണ്ഡെ അറിയിച്ചെങ്കിലും പ്രതിപക്ഷം പിന്‍വാങ്ങിയില്ല. ഇതേ തുടര്‍ന്ന് 20 മിനിറ്റ് സഭ നിര്‍ത്തിവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.