ഇന്ത്യന്‍ ജനത മ്യാന്മറിനൊപ്പം - മോദി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങളും മ്യാന്മറിനൊപ്പം സഹകാരിയായും സുഹൃത്തായും നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലത്തെിയ മ്യാന്മര്‍ പ്രസിഡന്‍റ് ടിന്‍ ജോയുമായി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി നാല് കരാറുകളില്‍ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, പാരമ്പര്യവൈദ്യം എന്നീ മേഖലകളിലായാണ് കരാറുകള്‍. ഇന്ത്യ, മ്യാന്മര്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന താമുകലേവ മേഖലയില്‍ 69 പാലങ്ങള്‍ പണിയുന്നതിനും ധാരണയായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും പുതിയ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, ഇന്ത്യയിലത്തെിയ ടിന്‍ ജോ നേരത്തേ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഒൗദ്യോഗിക സ്വീകരണം രാഷ്ട്രപതിഭവനില്‍ ഒരുക്കിയത്. അതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച. കഴിഞ്ഞ ദിവസം ഗയയിലെ മഹാബോധി ബുദ്ധക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

നിരവധി വര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം  ജനാധിപത്യത്തിലേക്ക് മാറിയശേഷം മ്യാന്മറുമായുണ്ടായ ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ചയാണ് ന്യൂഡല്‍ഹിയല്‍ നടന്നത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള  ടിന്‍ ജോയുടെ ആദ്യ വിദേശ യാത്രകൂടിയാണിത്.  നേരത്തേ മ്യാന്മര്‍ സന്ദര്‍ശിച്ച സുഷമ സ്വരാജ് രാജ്യത്തിന് ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.