അരുഷി കൊലക്കേസ്​; മാതാവിന്​ പരോൾ

അലഹബാദ്​: അരുഷി ​കൊലക്കേസിൽ ശിക്ഷിക്ക​െപ്പട്ട പ്രതിയും അരുഷിയുടെ മാതാവുമായ നിപുൽ തൽവാറിന്​​ അലഹബാദ്​ ഹൈകോടതി പരോൾ അനുവദിച്ചു. ​രോഗിയായ മാതാവിനെ കാണുന്നതിനാണ്​ തൽവാറിന്​ മൂന്നാഴ്​ചത്തേക്ക്​ പരോൾ ലഭിച്ചത്​. മകളായ അരുഷിയെയും വീട്ടു വീട്ടുജോലിക്കാ​രൻ ഹേംരാജിനെ കൊലചെയ്​ത കേസിൽ 2013ലാണ്​ നിപുൽ തൽവാറിനെയും രാജേഷ്​ തൽവാറിനെയും സി.ബി​.െഎ ​കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്​.

2008ലാണ്​ കേസിനാസ്​പദമായ സംഭവം​.​ 14 വയസുകാരിയായ അരുഷിയെ നോയ്​ഡ ജൽവായു വിഹാറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികാ​േന്വഷണത്തിൽ വീട്ടുജോലിക്കാ​രനായ ഹേംരാജിനെ സംശയിച്ചെങ്കിലും രണ്ടു ദിവസത്തിനകം ഇയാളുടെ മൃതദേഹവും അതേ ഫ്ലാറ്റിൽ കണ്ടെത്തി. പിന്നീട്​ സാഹചര്യ തെളിവുകളുടെ അടിസ്​ഥാനത്തിൽ കൊലയാളികൾ അരുഷിയുടെ മാതാപിതാക്കളാണെന്ന്​ സി.ബി​.െഎ കണ്ടെത്തുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.