ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയേക്കും; എട്ടുലക്ഷം രൂപയാക്കുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: ക്രീമിലെയര്‍ പരിധി പ്രതിവര്‍ഷം എട്ടുലക്ഷം രൂപയാക്കി ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. ഇതുസംബന്ധിച്ച ശിപാര്‍ശ സാമൂഹികനീതി മന്ത്രാലയം പരിഗണിച്ചുവരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കായി (ഒ.ബി.സി) സംവരണംചെയ്ത അവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതിനാലാണിത്. നിലവില്‍ ആറുലക്ഷം രൂപയാണ് ക്രീമിലെയര്‍ പരിധി. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും 27 ശതമാനം അവസരങ്ങളാണ് ഒ.ബി.സിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. നിലവില്‍ ആറുലക്ഷത്തിനുമുകളില്‍ പ്രതിവര്‍ഷ വാര്‍ഷികവരുമാനമുള്ളവരെ ക്രീമിലെയറായാണ് പരിഗണിക്കുക. അവര്‍ ഒ.ബി.സി സംവരണത്തിനര്‍ഹരല്ല. പരിധിയുയര്‍ത്തുന്നതോടെ വലിയൊരു വിഭാഗത്തിനുകൂടി ഒ.ബി.സി ആനുകൂല്യം ലഭ്യമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.