അഹമ്മദാബാദ്: ഗുജറാത്തിൽ പാമ്പ് കടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഡാങ്സ് ജില്ലയിൽ ആദിവാസി ഗ്രാമത്തിലെ ആറു വയസുകാരനാണ് ഡോക്ടറില്ലാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. തലേദിവസം പുലർചെയാണ് തുളസീറാം എന്ന കുട്ടിയുടെ ചെവിയിൽ പാമ്പു കടിച്ചത്. ഉടൻതന്നെ കുട്ടിയെ ഷംഗം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഒരു നഴ്സ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കുട്ടിയെ ചികിത്സിക്കാൻ നഴ്സ് വിസമ്മതിച്ചെന്ന് തുളസീറാമിെൻറ പിതാവ് ഗോപീ പുവാർ പറയുന്നത്. 10 മിനിറ്റിന് ശേഷം കുട്ടി മരിക്കുകയും ചെയ്തു.
രണ്ട് ഡോക്ടർമാർ വേണ്ട ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് നിലവിൽ ജോലി ചെയ്തിരുന്നത്. ഈ ഡോക്ടർ കഴിഞ്ഞ അഞ്ചു ദിവസമായി അവധിയിലാണ്. സംഭവത്തിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെട്ട എം.എൽ.എ മംഗൽ ഗാവിത് ജില്ലാ ആരോഗ്യ മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു.
എന്നാൽ, മേലധികാരികളെ അറിയിക്കാതെ ഡോക്ടർ അവധിയിൽ പോവുകയായിരുന്നു എന്നാണ് ജില്ലാ ആരോഗ്യ മേധാവിയുടെ വിശദീകരണം. ഡോക്ടറിനെതിരെ അന്വേഷണം ആരംഭിച്ചെന്നും മൂന്ന് ഡോക്ടർമാരെ ആശുപത്രിയിൽ നിയോഗിച്ചിട്ടുണ്ടെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.