കലാപക്കേസിലുള്‍പ്പെട്ട പട്ടേല്‍മാരെ വിട്ടയക്കണമെന്ന് ഹാര്‍ദിക്

അഹ്മദാബാദ്: 2002ലെ കലാപക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട പട്ടേല്‍ യുവാക്കളെ വിട്ടയക്കണമെന്നും എന്നാല്‍, ലോകത്തിനു മുന്നില്‍ മതേതര നായകന്‍ ചമയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അത് അനുവദിക്കില്ളെന്നും പട്ടേല്‍ സംവരണ സമരനായകന്‍ ഹാര്‍ദിക് പട്ടേല്‍. 2002ലെ കലാപക്കേസുകളില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട 102 പട്ടേല്‍ യുവാക്കളുടെ പേരുള്‍പ്പെടുത്തി, നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തെഴുതിയ കത്തിലാണ് ഹാര്‍ദിക് ഇക്കാര്യം പറയുന്നത്.

മോദിയാണ് കൂട്ടക്കൊലക്ക് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ ഹാര്‍ദിക് കലാപം മുതലെടുത്താണ് മോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായതെന്നും ആരോപിച്ചു. രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു പട്ടേല്‍ യുവാക്കളെ ജയിലില്‍നിന്ന് പുറത്തിറക്കണമെന്ന് ഹാര്‍ദിക് കത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്തികളെ, പ്രത്യേകിച്ച് പട്ടേല്‍ സമുദായക്കാരെ മോദി ദുരുപയോഗം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഒരു വര്‍ഷം മുമ്പ് പട്ടേല്‍ സമുദായത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹാര്‍ദികിന്‍െറ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ഹാര്‍ദിക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ പ്രകാരം ഉദയ്പൂരില്‍ കഴിയുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.