ന്യൂനപക്ഷ പദ്ധതിക്ക് കടുത്ത നിയന്ത്രണം

യു.പി.എ ഭരണകാലത്ത് നടപ്പാക്കിത്തുടങ്ങിയ കേന്ദ്രപദ്ധതികളുടെ മാനദണ്ഡങ്ങളാണ് കേന്ദ്രം കര്‍ക്കശമാക്കിയത്
ന്യൂഡല്‍ഹി: മുസ്ലിം പിന്നാക്ക സ്ഥിതി പഠിച്ച സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന് അനുസൃതമായി ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള 90 ജില്ലകള്‍ തെരഞ്ഞെടുത്ത് യു.പി.എ ഭരണകാലത്ത് നടപ്പാക്കിത്തുടങ്ങിയ കേന്ദ്രപദ്ധതികളുടെ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമാക്കി. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലാ-ബ്ളോക് പദ്ധതിയുടെ പേര് ‘പ്രധാനമന്ത്രി ജനവികാസ് യോജന’ എന്നാക്കി മാറ്റും.
വിവിധോദ്ദേശ്യ മേഖലാ വികസന പരിപാടികളാണ് ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നടപ്പാക്കുന്നത്. ജില്ലകള്‍ക്കു പകരം, ന്യൂനപക്ഷ കേന്ദ്രീകൃതമായ 300ഓളം ബ്ളോക്കുകളിലേക്ക് പദ്ധതി വിപുലപ്പെടുത്താന്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നടപടികള്‍ ആരംഭിച്ചതാണ്. ഈ പദ്ധതികളുടെ ധനവിനിയോഗ വ്യവസ്ഥകളാണ് കര്‍ക്കശമാക്കിയത്.

ന്യൂനപക്ഷ കേന്ദ്രീകൃത മേഖലാ പദ്ധതി സംസ്ഥാനങ്ങള്‍ നടപ്പാക്കുകയും ചെലവ് കണക്ക് കേന്ദ്രത്തിനു കൈമാറുകയുമാണ് ചെയ്തുവന്നത്. എന്നാല്‍, സംസ്ഥാനങ്ങള്‍ പദ്ധതി സമര്‍പ്പിക്കുന്ന മുറക്ക്, അതു പരിശോധിച്ച ശേഷമാണ് ഇനി ധനവിനിയോഗ അംഗീകാരം നല്‍കുക. കേന്ദ്രം ഏതാനും പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നുമുണ്ട്. ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ ‘സദ്ഭാവനാ മണ്ഡപങ്ങള്‍’ നിര്‍മിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള ഒരു നിര്‍ദേശം. കമ്യൂണിറ്റി ഹാളുകളാണ് ഇവ. വിവാഹം, കുടുംബ സംഗമങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവക്ക് മണ്ഡപം വിട്ടുകൊടുക്കും. കലാപം, പ്രകൃതിക്ഷോഭം എന്നിവക്കിരയായവര്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രമായും ഇവ മാറും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.