മാൻതോൽ കൊണ്ട്​ ഷൂ; പാക്​ ആരാധകൻ അറസ്​റ്റിൽ

ഇസ്​ലാമാബാദ്: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്​ മാന്‍തോല്‍ കൊണ്ട്​ നിർമിച്ച ഷൂ നൽകുമെന്ന്​ നവമാധ്യമങ്ങൾ വഴി പറഞ്ഞയാൾ പാകിസ്​താനിൽ അറസ്റ്റില്‍. ഷാരൂഖ്​ ഖാ​​െൻറ ആരാധകനും ഷൂ നിർമാതാവുമായ ജഹാംഗീർ ഖാനെയാണ്​​ വനംവകുപ്പി​​െൻറ പരാതിയെ തുടർന്ന്​ പൊലീസ്​ ​അറസ്​റ്റ്​​ ചെയ്​തത്​​. പാകിസ്താനില്‍ താമസിക്കുന്ന ഷാരൂഖ്​ ഖാ​​െൻറ ബന്ധുവാണ് മാൻതോലി​​െൻറ ഷൂ ഖാന് വേണ്ടി നിർമിക്കണമെന്ന ആവശ്യവുമായി ​ ജഹാംഗീറി​െന സമീപിച്ചത്​.

എന്നാൽ ഇക്കാര്യം ഇയാൾ നവമാധ്യമങ്ങൾ വഴി അറിയിക്കുകയും ഇത്​ ശ്രദ്ധയിൽപെട്ട വനംവകുപ്പ്​ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ജഹാംഗീൾ ഷൂ നിർമാണത്തിനായി മാൻ തോൽ തന്നെയാ​ണോ ഉപയോഗിച്ചതെന്ന്​​​ അന്വേഷിക്കുകയാണെന്നും ഇക്കാര്യം തെളിഞ്ഞാൽ വന്യജീവി നിയമപ്രകാരമുള്ള ശിക്ഷ ഇയാൾ അനുഭവിക്കേണ്ടി വരുമെന്നും​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.